Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ഉമവീ ഭരണാധികാരി അബ്ദുല്‍ മലിക്ബ്‌നു മര്‍വാന്‍ തന്റെ പുത്രന്മാരായ വലീദ്, സുലൈമാന്‍ എന്നിവരെ യഥാക്രമം തന്റെ കിരീടാവകാശികളായി പ്രഖ്യാപിച്ചു. ഒരേസമയം രണ്ട് പിന്‍ഗാമിയെ നിയമിക്കുന്ന ഇസ്ലാമിക വ്യവസ്ഥക്കു നിരക്കാത്തതുകൊണ്ട് സഈദ് (റ) അത് അംഗീകരിച്ചില്ല. മദീനയിലെ ഗവര്‍ണര്‍ ഹിശാമുബ്‌നു ഇസ്മാഈല്‍ വിവരം രാജാവിനെ അറിയിച്ചു. സഈദിനോട് വധശിക്ഷാ ഭീഷണി നടത്തുവാനുും അതിനു വഴങ്ങുന്നില്ലെങ്കില്‍ അമ്പത് അടി നല്‍കുവാനും അങ്ങാടിയിലൂടെ ചുറ്റിക്കറക്കുവാനും ഗവര്‍ണര്‍ക്കു രാജാവ് ഉത്തരവ് നല്‍കി. 
വധഭീഷണിക്കു സഈദ് (റ) വഴങ്ങിയില്ല. ഗവര്‍ണര്‍ അടുത്ത നടപടി നടപ്പിലാക്കി. അമ്പതുതവണ അടിച്ചു. പിന്നീട് മദീനയിലെ തെരുവുകളിലൂടെ അദ്ദേഹത്തെ ചുറ്റിക്കറക്കി. ളുഹര്‍ നിസ്‌കാരാനന്തരമായി രുന്നു സംഭവം. അദ്ദേഹത്തെ അവര്‍ തിരിച്ചുകൊണ്ടുവന്നപ്പോള്‍ അസര്‍ നിസ്‌കാരം കഴിഞ്ഞു. ജനങ്ങള്‍ പിരിഞ്ഞുപോകുന്നുണ്ടായിരുന്നു. എന്നാല്‍ അങ്ങാടികളിലൂടെ കറക്കിയതല്ല അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തിയത്. പള്ളിയില്‍നിന്നു പിരിഞ്ഞുപോകുന്ന ജനങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നാല്‍പതു വര്‍ഷമായിട്ടു ഞാന്‍ കണ്ടിട്ടില്ലാത്ത മുഖങ്ങളാണീ മുഖങ്ങള്‍....'
വിശ്വാസിയുടെ മനസ്സ് പള്ളിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. 'വിശ്വാസി പള്ളിയില്‍ വെള്ളത്തിലെ മത്സ്യം പോലെയാണ്. കപട വിശ്വാസി പള്ളിയില്‍ കൂട്ടിലകപ്പെട്ട പക്ഷിയെ പോലെയാണ്' (ഹദീസ്).  മത്സ്യം വെള്ളത്തില്‍ നിന്ന് പുറത്തു പോകാനിഷ്ടപ്പെടുന്നില്ല. കൂട്ടിലകപ്പെട്ട പക്ഷി ഏതു നിമിഷവും പുറത്തുകടക്കാനുള്ള ആഗ്രഹത്തിലുമാണ്. പള്ളിയില്‍ പോകുന്നവന്‍ വലതുകാല്‍ വെച്ച് സല്‍കര്‍മ്മം രേഖപ്പെടുത്തും. ഇടതുകാല്‍വെച്ച് തിന്മ മായ്ച്ചുകളയുന്നു. സദാ മനസ്സ് പള്ളിയുമായി ബന്ധപ്പെടുന്നവന് അര്‍ശിന്റെ തണല്‍ ലഭിക്കും.

വിശ്വാസിയുടെ സംരക്ഷണം അല്ലാഹു ഏറ്റെടുക്കുന്ന സന്ദര്‍ഭങ്ങള്‍. ജമാഅത്ത് നടക്കുന്ന പള്ളി. രോഗിയുടെ സമീപം, ജനാസയില്‍. സ്വന്തം വീട്ടില്‍, നീതി പുലര്‍ത്തുന്ന ഭരണാധികാരിയുടെ സമീപത്ത് അവന് പിന്തുണ നല്‍കുമ്പോള്‍...

-അബ്ബാസ് സഖാഫി കാവുംപുറം

Leave A Reply