Thursday, 9 May 2019

അയാളുടെ മുഖത്ത് പൈശാചിക ലക്ഷണമുണ്ട്....

സ്വഹാബികള്‍ തിങ്ങിനിറഞ്ഞ പുണ്യറസൂലിന്റെ സദസ്സ്. ഒരു സ്വഹാബി സദസ്സില്‍ എത്തിയിട്ടില്ലാത്ത ഒരാളെ പുകഴ്ത്തി എന്തോ പറഞ്ഞ. മറ്റുള്ളവര്‍ അത് ശരിവെച്ചു. അയാളുടെ ആരാധനാ ഭക്തിസ്വഭാവം എല്ലാം അവിടെ വാഴ്ത്തപ്പെട്ടു.
നബിതങ്ങള്‍ ഇതെല്ലാം കേട്ടിരുന്നു. അല്‍പസമയത്തിനകം സദസ്സിലേക്ക് ഒരാള്‍ വന്നു.
നെറ്റിത്തടത്തില്‍ നിസ്‌കാരത്തഴമ്പ്. അയാള്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചിരിക്കുന്നു. അയാളെ കണ്ടയുടനെ  ്സ്വഹാബികള്‍ പറഞ്ഞു. ഞങ്ങള്‍ പറഞ്ഞ വ്യക്തിയാണിത്. ഇതുകേട്ട് ഗൗരവത്തില്‍ നബി(സ) പറഞ്ഞു; 

അയാളുടെ മുഖത്ത് പൈശാചിക ലക്ഷണമാണല്ലോ ഞാന്‍ കാണുന്നത്.
ഈ വാക്കുകള്‍ സ്വഹാബികളില്‍ പരിഭ്രാന്തി പരത്തി. നബി(സ) തങ്ങള്‍ പറഞ്ഞതിന്റെ രഹസ്യം പിടികിട്ടാതെ അവര്‍ മുഖത്തോടു മുഖം നോക്കി. 
നബി(സ) ആ മനുഷ്യനെ അടുത്തേക്ക് വിളിച്ചു. അയാള്‍ ഭവ്യതയോടെ വന്ന് നബി (സ) ക്ക് മുമ്പില്‍നിന്നു.

'ഞാന്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കട്ടെ.. നീ ഈ സദസിലേക്ക് കടന്നുവരുമ്പോള്‍ എന്നേക്കാള്‍ ശ്രേഷ്ഠരാരുമില്ലെന്ന തോന്നല്‍ നിനക്കുണ്ടായില്ലേ?
നബി(സ) യുടെ ഈ ചോദ്യം അയാളുടെ മുഖപ്രസന്നത കവര്‍ന്നു. അയാള്‍ തലതാഴ്ത്തി കുറ്റബോധത്തോടെ പറഞ്ഞു. അതേ, നബിയെ എന്റെ മനസ്സില്‍ അങ്ങനെയൊരു ചീത്ത ചിന്തയുണ്ടായിരുന്നു.

പ്രവര്‍ത്തനങ്ങളിലും വേഷവിധാനത്തിലും ഒരാളുടെ പരിശുദ്ധി തീരുമാനിക്കപ്പെടരുത്. ഖര്‍ബിന്റെ ശുദ്ധിയാണ് മര്‍മ്മം. ഖല്‍ബിന്റെ തഖ് വ നേടിയെടുക്കാനാണ് വിശുദ്ധ റമസാന്‍.


-അബ്ബാസ് സഖാഫി കാവുംപുറം


നബി(സ) പറഞ്ഞു: നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കും രൂപത്തിലേക്കും നോക്കുന്നില്ല. നിങ്ങളുടെഹൃദയത്തിലേക്കാണ് റബ്ബ് നോക്കുന്നത്. (മുസ്ലിം).


SHARE THIS

Author:

0 التعليقات: