Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുണ്യനബിയുടെ പിതൃവ്യന്‍ ശുഹദാക്കളുടെ നേതാവ് ഹംസ (റ) വിനെ ഞാന്‍ ഉഹ്ദ് മണ്ണില്‍ ചതിയിലൂടെ കൊന്നുകളഞ്ഞു. 
ഇന്ന് എനിക്ക് മുസ്ലിമാകണം എന്ന ചിന്തയാണ് വഹ്ശിയുടെ മനസ്സില്‍ ഉദിച്ച് നില്‍ക്കുന്നത്.
മറുത്തൊന്നും ചിന്തിച്ചില്ല. വഹ്ശി മക്കയില്‍നിന്നും മദീനയിലുള്ള നബിതങ്ങള്‍ക്ക് കത്തെഴുതി. 

ഞാന്‍ മുസ്ലിമാകാന്‍ ആഗ്രഹിക്കുന്നു. നബിയെ പക്ഷേ, നിങ്ങള്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ ഒരു ആയത്ത് എനിക്ക് തടസമാണ്. സൂറത്ത് ഫുര്‍ഖാനിലെ 68-ാം ആയത്തായ അല്ലാഹുവിനോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ കൊന്നുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഈ മൂന്ന് കാര്യവും ഞാന്‍ ചെയ്തു. എനിക്ക് മാപ്പ്?...

ഉടനെ 70-ാമത്തെ ആയത്ത് അവതരിച്ചു. പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.
അത്തരക്കാര്‍ക്ക് അല്ലാഹു അവരുടെ തിന്മകള്‍ക്ക് പകരം നന്മകള്‍ മാറ്റിക്കൊടുക്കുന്നതാണ്. ഈ ആയത്ത് വിശദീകരിച്ച് നബിതങ്ങള്‍ വഹ്ശിക്ക് മറുപടി എഴുതി. 
നബിയുടെ കത്ത് വഹ്ശി കൈപറ്റി വായിച്ചു. വീണ്ടും ഒരു കത്ത് നബിക്ക് കൊടുത്തയച്ചു. അതില്‍ അദ്ദേഹം എഴുതി. തങ്ങള്‍ പറഞ്ഞ 70-ാം ആയത്തില്‍ ഒരു നിബന്ധനയുണ്ട്. സല്‍കര്‍മ്മം വേണം എന്നതാണ്. സല്‍കര്‍മ്മം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നറിയില്ല. അപ്പോള്‍ സൂറത്തുന്നിസാഇലെ 48-ാം ആയത്ത് അവതരിപ്പിക്കപ്പെട്ടു. 
നിശ്ചയം അല്ലാഹു അവനന് പങ്കുവെക്കുന്നത് പൊറുക്കുകയില്ല. മറ്റുള്ള മുഴുവന്‍ ദോഷവും അവന്‍ ഉദ്ദേശിക്കുന്നവന് പൊറുക്കും.
ഈ ആയത്ത് ഉള്‍ക്കൊള്ളിച്ച് നബി തങ്ങളുടെ അടുത്ത കത്ത് വഹ്ശിക്ക് ലഭിച്ചു. കത്ത് വായിച്ച അദ്ദേഹം വീണ്ടും നബിക്ക് മറുപടി അയച്ചു. 
ഈ ആയത്തിലും നിബന്ധനയുണ്ട്. 

ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു പൊറുക്കുമെന്നാണ് പറഞ്ഞത്. ഞാന്‍ ഉദ്ദേശിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്നെനിക്കറിയില്ല. അപ്പോള്‍ സൂറത്തുസുമറിലെ 53-ാമത്തെ ആയത്ത് ഇറങ്ങി.
'നബിയേ, തങ്ങള്‍ പറയുക. സ്വന്തം ശരീരത്തോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ അടിമകളെ അല്ലാഹുവിന്റെ കാരുണ്യത്തെപറ്റി. നിങ്ങള്‍ നിരാശപ്പെടരുത്. നിശ്ചയം അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ മാത്രമാണ് കൂടുതല്‍ പൊറുക്കുന്നവനും കരുണാനിധിയും. ഈ ആയത്ത് വെച്ച് നബിതങ്ങള്‍ അടുത്ത കത്തും വഹ്ശിക്ക് എഴുതി. 

കത്ത് കിട്ടിയ വഹ്ശി നോക്കുമ്പോള്‍ കത്തിലെ ആയത്തില്‍ നിബന്ധനകള്‍ ഒന്നും കാണുന്നില്ല. അദ്ദേഹം മദീനയില്‍ വന്ന് ഇസ്ലാം പുല്‍കി. 
നമ്മുടെ റബ്ബ് കാരുണ്യമാണ്. പാവങ്ങള്‍ പൊറുക്കുന്നവന്‍, മാപ്പ് നല്‍കുന്നവന്‍, അവന്റെ കാരുണ്യത്തിന്റെ വിശാലതയാണ് റമളാനിന്റെ മൂന്നില്‍ ഒന്ന്. പൊറുക്കപ്പെടുന്ന പത്താണ്. ഇന്ന് സൂര്യാസ്തമനത്തോടെ നാം അതിനെ വരവേല്‍ക്കുന്നു. 


റബ്ബിനോട് കൂടുതല്‍ ഇസ്തിഅ്ഫാറ് ചെയ്ത് ഇരുലോക നന്മകള്‍ നേടുക.
ഏതു കാര്യലാഭത്തിനും ഇസ്തിഅ്ഫാറ് ഒരു ഔഷധമാണ്. കേവലം ദോശം പൊറുക്കല്‍ മാത്രമല്ല. 

Leave A Reply