Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
അധ്യാപനവും സംഘാടനവും എങ്ങനെ സര്‍ഗാത്മകമായി സമന്വയിപ്പിക്കാം എന്നതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു മര്‍ഹൂം ടീ സി മുഹമ്മദ് മുസ്‌ലിയാര്‍. മതവിദ്യാഭ്യാസ രംഗത്തെ ദര്‌സീ സംവിധാനത്തിന് പുതിയ രീതിയും ശൈലിയും നല്‍കുന്നതിലൂടെ പ്രസ്തുത മേഖലയെ കൂടുതല്‍ ജനകീയവത്കരിക്കുകയായിരുന്നു ഉസ്താദ്. ചിട്ടയൊത്ത ദര്‍സ് ഉസ്താദിന്റെ സവിശേഷതയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നീളന്‍ കുപ്പായം ധരിച്ചു പ്രൗഢമായ തലപ്പാവ് വെച്ച് സുഗന്ധം പൂശി അച്ചടക്കം സ്ഫുരിക്കുന്ന ആ ദര്‍സ് ആരെയും ആകര്‍ഷിപ്പിക്കുന്നതായിരുന്നു. കൃത്യനിഷ്ഠയും കണിശതയും ഉസ്താദിന് ശാഠ്യമായിരുന്നു. അഹ്ലുസ്സുന്നയുടെ വളര്‍ച്ചക്കും പടര്‍ച്ചക്കുമായിരുന്നു ആ പുരുഷായുസ്സ് മുഴുവന്‍ വിനിയോഗിച്ചത്. 

1988 ല്‍  സമസ്തയെ രാഷ്ട്രീയ കക്ഷികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ പാഴായത് ടീ സി ഉസ്താദിന്റെ നിര്‍ണായകമായ ഇടപെടല്‍ കൊണ്ടായിരുന്നു. കേരളത്തിലെ സുന്നത് ജമാഅത്തിന്റെ പ്രചാരണ മേഖലയില്‍ ഉസ്താദിന്റെ പ്രഭാഷണത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. ടി സിയുടെ സ്ഥൈര്യവും ഊര്‍ജസ്വലതയും പലപ്പോഴും തുണയായിട്ടുണ്ടെന്ന് കാന്തപുരം ഉസ്താദ് അയവിറക്കാറുണ്ട്. അതുകൊണ്ടാണ് 2002 ല്‍ പ്രത്യേക ആദരവായി മര്‍കസ് അവാര്‍ഡ് നല്‍കി ആദരിച്ചത്. 

1940 ചിറക്കല്‍ മമ്മുക്കുട്ടി മൊല്ലയുടെയും വിരിപ്പാടം കുഞ്ഞിക്കദിയുമ്മയുടെയും ആറുമക്കളില്‍ ആറാമനായി ജനിച്ച തളിക്കുന്നത്ത് ചിറക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ വാഴയൂര്‍, തലശ്ശേരി,കല്ലറക്കല്‍, താനൂര്‍, വാരാമ്പറ്റ, വാഴക്കാട്, ദയൂബന്ദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിദ്യ അഭ്യസിച്ചത്. 

കണ്ണിയത് ഉസ്താദ്, ഓ കെ കെ ഉസ്താദ്, വെള്ളിയാമ്പുറം സൈദാലി ഉസ്താദ് തുടങ്ങിയവരാണ് പ്രധാന ഗുരുവര്യര്‍. സമസ്ത, സുന്നി യുവജന സംഘം തുടങ്ങിയ സംഘടനയുടെ വ്യത്യസ്ത മേഖലകളില്‍ സ്ഥാനം വഹിച്ച് ഒന്നര പതിറ്റണ്ടു മുമ്പ് വിട പറഞ്ഞ ഉസ്താദിന്റെ പതിനഞ്ചാമത് ആണ്ടാണ് റമളാന്‍ 11ന്. അല്ലാഹു ഉസ്താദിന്റെ ദറജ ഉയര്‍ത്തട്ടെ. 

മുഹമ്മദ് ഫാളില്‍ നൂറാനി അസ്സഖാഫി
Leave A Reply