Sunday, 19 May 2019

ഒഴുകി വന്ന മരം

ബനൂഇസ്‌റാഈലുകാരനായ ഒരാള്‍ മറ്റൊരാളോട് ആയിരം ദീനാര്‍ കടം ആവശ്യപ്പെട്ടു. ഉടന്‍ രണ്ടാമന്‍ സാക്ഷി വേണം എന്ന് പറഞ്ഞു, 
ഒന്നാമന്‍: അള്ളാഹു സാക്ഷി. 
രണ്ടാമന്‍: ഒരു വക്കീല്‍ വേണം. 
ഒന്നാമന്‍: അള്ളാഹു വക്കീല്‍. 
രണ്ടാമന്‍: നിങ്ങള്‍ സത്യം പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ് ഒന്നാമന് ആയിരം ദീനാര്‍ നിശ്ചിത തിയ്യതിക്ക് കടം നല്‍കി. ഒന്നാമന്‍ കപ്പല്‍ കയറി കച്ചവടത്തിന് പോയി പിന്നീട് കാശ് തിരിച്ച് തല്‍കേണ്ട തിയ്യതിയായി. കടലില്‍ ചെന്നപ്പോള്‍ കപ്പല്‍ ലഭിച്ചില്ല. 


രണ്ടാമന്‍ കാശു പ്രതീക്ഷീച്ച് കടല്‍ തീരത്ത് കാത്ത് കാത്ത് നില്‍ക്കൂന്നു. കപ്പല്‍ കിട്ടാതെ വന്നപ്പോള്‍ ഒന്നാമന്‍ ഒരു മരത്തില്‍ ദ്വാരമുണ്ടാക്കി ആയിരം ദീനാര്‍ അതില്‍ വെച്ചു, കൂടെ ഒരു എഴുത്തും ഇന്ന വ്യക്തിക്ക് ഇന്ന വ്യക്തി അയക്കുന്നു എന്ന ഉള്ളടക്കത്തില്‍.  നല്ലവണ്ണം മൂടി വെച്ച് മരം കടല്‍ തീരത്ത് കൊണ്ട് പോയി അള്ളാഹുവിനോട് ഇങ്ങനെ പറഞ്ഞു. ' അള്ളാഹുവേ നിനക്കറിയാം ഞാന്‍ നിന്നെ സാക്ഷിയാക്കി ഒരാളില്‍ നിന്നും ആയിരം ദീനാര്‍ വാങ്ങിയിട്ടുണ്ട്. തിരിച്ച് നല്‍കേണ്ട സമയമാണിന്ന് അങ്ങോട്ട് പോകാന്‍ എനിക്ക് ഒരു വാഹനം ലഭിച്ചിട്ടില്ല അത് കൊണ്ട് ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് ആ മരം കടലില്‍ എറിഞ്ഞു. 


കടല്‍ തീരത്ത് ഒന്നാമന്‍ വരുന്നതും കാത്ത് നില്‍ക്കുന്ന മനുക്ഷ്യന്റെ മുമ്പിലേക്ക് ഒരു മരക്കഷ്ണം ഒഴുകിവരുന്നു. വിറകിന് ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ ആ മരം എടുത്ത് വീട്ടില്‍ കൊണ്ട് പോയി പൊളിക്കുമ്പോള്‍ അതിന്റെ അകത്ത് ഒരു കത്തും ആയിരം ദീനാറും. 


പിന്നീട് ഒന്നാമന്‍ രണ്ടാമന്റെ സമീപത്തെത്തി. കൂടെ ആയിരം ദീനാര്‍. 
ഒന്നാമന്‍: ഞാന്‍ പല വാനഹനങ്ങളും നോക്കി കാശ് എത്തിക്കാന്‍ ഇപ്പഴാണ് വാഹനം ലഭിച്ചത്. 
ഉടനെ രണ്ടാമന്‍: നി വല്ലതും എനിക്കയച്ചിരുന്നോ? ഒന്നാമന്‍: അതെ വാഹനം കിട്ടാതെ വന്നപ്പോള്‍ ഞാന്‍ അയച്ചിരുന്നു. 
രണ്ടാമന്‍: നിങ്ങള്‍ മരത്തില്‍ അയച്ചിരുന്ന ആയിരം ദീനാര്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ കൊണ്ട് വന്ന ആയിരം ദീനാറുമായി നിങ്ങള്‍ സന്തോഷത്തോടെ മടങ്ങുക. (ബുഖാരി)

പരോപകാരം  വളരെ പുണ്യമാണ്. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവനെയാണ് റബ്ബിന് ഏറ്റവും ഇഷ്ടം.ഒരു മുസ്ലിമിന് സന്തോഷം നല്‍കലാണ് റബ്ബിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം. മുസല്‍മ്മാന്റെ പ്രയാസം നീക്കല്‍. കടം വീട്ടാന്‍ സൗകര്യം ചെയ്ത്‌കൊടുക്കല്‍. വിഷപ്പടക്കര്‍. 

നബി തങ്ങള്‍ പറഞ്ഞു, എന്റെ സഹോദരന്റെ കാര്യത്തിന് വേണ്ടി അവന്റെ കൂടെ ഞാന്‍ നടക്കുന്നത് എന്റെ ഈ മസ്ജിദുന്നബവിയില്‍ ഒരു മാസം ഇഹ്തികാഫിരുന്നതിനേക്കാള്‍ എനിക്കി എറ്റവും ഇഷ്ടമാണ്. (ത്വബാറാനി)

അബ്ബാസ് സഖാഫി കാവുംപുറം





SHARE THIS

Author:

0 التعليقات: