Saturday, 11 May 2019

രേഖകളില്ലാതെ ചെങ്കല്‍ കടത്തുകയായിരുന്ന ലോറികള്‍ പിടികൂടി

ബദിയഡുക്ക: രേഖകളില്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന ലോറികള്‍ റവന്യൂവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. ബേള വില്ലേജിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹനപരിശോനയിലാണ് നാല് ലോറികള്‍ പിടികൂടിയത്. 

ലോറികള്‍ കസ്റ്റഡിയിലെടുത്ത് ജിയോളജിവകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് തഹസില്‍ദാരു
ടെ നിര്‍ദേശപ്രകാരം റവന്യൂ അധികൃതര്‍ പരിശോധനയ്ക്കിറങ്ങിയത്. 

കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജി.സുരേഷ്ബാബു, വി.ശ്രീകുമാര്‍, ബേള വില്ലേജ് ഓഫിസര്‍ കെ.എ.നോയല്‍ റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്..


SHARE THIS

Author:

0 التعليقات: