Sunday, 12 May 2019

പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: യുഡിഎഫ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ പരാതിയിലാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും  ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
        


കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിലാണ് വിശദമായി അന്വേഷണം. പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. യുഡിഎഫ് അനുഭാവികളായ പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.


44 പൊലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്നാണ് പരാതി. പൊലീസുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇ മെയിലായാണ് പരാതി നല്‍കിയത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്. 

SHARE THIS

Author:

0 التعليقات: