Sunday, 26 May 2019

ബേക്കൂരില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

ഉപ്പള: ബേക്കൂരില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമി(32)നാണ് വെട്ടേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. 


ബേക്കൂരില്‍ ഒരു കിണറിന്റെ ചുറ്റുമതിലില്‍ ബി. ജെ.പി പ്രവര്‍ത്തകര്‍ എഴുതിയ ചുമരെഴുത്ത് മായിച്ചുകളഞ്ഞുവെന്നാരോപിച്ചാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ഹക്കീം പരാതിപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

SHARE THIS

Author:

0 التعليقات: