Sunday, 19 May 2019

ഖുര്‍ആന്‍ പഠനങ്ങള്‍ ആത്മീയ വിശുദ്ധിക്ക് കാരണമാകുന്നു- സിദ്ധീഖ് ഹനീഫി

ബെളിഞ്ച: പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ മനുഷ്യന്റെ ആത്മീയ വിശുദ്ധിക്കും സാമുഹിക പരിരക്ഷക്കും കാരണമാകുന്നുവെന്ന് എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ പ്രസിഡന്റും പ്രഭാഷകനുമായ സിദ്ധീഖ് ഹനീഫി അന്നടുക്ക പറഞ്ഞു. ഖുര്‍ആന്‍ പഠനം വിശ്വാസിക്ക് സന്മാര്‍ഗ്ഗിയാവാനും ഇഹപരവിജയത്തിനും കാരണമാകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ബെളിഞ്ച മഹബ്ബയില്‍ നടന്ന പ്രതിമാസ ഖുര്‍ആന്‍ പഠന ക്ലാസിന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

പി എ മുഹമ്മദ് മൗലവി പാലകം അധ്യക്ഷത വഹിച്ചു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച വിഷയാവതരണം നടത്തി. ഐ സി എഫ് ഒമാന്‍ കസബ് പബ്ലിക്കേഷന്‍ സെക്രട്ടറി ബഷീര്‍ ചക്കുടല്‍ പ്രസംഗിച്ചു. ഉമര്‍ ഗണ്ടിത്തടുക്ക, ലത്വീഫ് ഗോളിക്കട്ട, അബൂബക്കര്‍ മൗലവി, അബ്ബാസ് നടുക്കുന്ന്. സുബൈര്‍ ഗുരിയടുക്ക, ബഷീര്‍ അക്കര സംബന്ധിച്ചു

SHARE THIS

Author:

0 التعليقات: