Saturday, 11 May 2019

എസ് വൈ എസ് ബദിയടുക്ക സോണ്‍ റമളാന്‍ പ്രഭാഷണം ഞായറാഴ്ച തുടങ്ങും

ബദിയടുക്ക : എസ് വൈ എസ് ബദിയടുക്ക സോണ്‍ കമ്മിറ്റി വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ഞായറാഴ്ച
 9.30 ന് ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ ഹാസനബാദില്‍  സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. 

സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ് സഖാഫി ദേരഡുക്ക പതാക ഉയര്‍ത്തും. എ.കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജുനൈദുല്‍ ബുഖാരി കൊളപ്പുറം റമളാന്‍ പ്രഭാഷണം നടത്തും. 




എം.പി. അബ്ദുല്ല ഫൈസി. അബൂബക്കര്‍ കാമില്‍ സഖാഫി, സിദ്ധീഖ് ഹനീഫി അന്നടുക്ക, അബൂബക്കര്‍ സഅദി നെക്രാജെ, മുഹമ്മദ് റഫീഖ് സഅദി പഞ്ചിക്കല്‍, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഷേണി, അബ്ദുല്ല ഹാജി കണ്ടിഗേ, ഫൈസല്‍ സൈനി, അബ്ദുറഹ്മാന്‍ ഹാജി ചെടേക്കല്‍ , കെ.എന്‍. ഇബ്രാഹിം, ശരീഫ് ഹാജി മാവിനകട്ട, ഇദ്ദീന്‍ കുഞ്ഞി കന്യപാടി, ഷാഫി ബീജന്തടുക്ക, അലവി ഹനീഫി ബീജന്തടുക്ക,നാസര്‍ ചെടേക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: