Friday, 17 May 2019

എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ റംസാന്‍ കിറ്റ് വിതരണം ഞായറാഴ്ച മഹബ്ബയില്‍

കുമ്പഡാജ: വിശുദ്ധ റമളാനോടനുബന്ധിച്ച് എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 11 യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത കുടുംബംങ്ങള്‍ക്കുള്ള റംസാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം ഞായറാഴ്ച രാവിലെ 9: 30ന് ബെളിഞ്ച മഹബ്ബയില്‍ നടക്കും. 


സര്‍ക്കിള്‍ സാമുഹ്യ ക്ഷേമ കാര്യ സെക്രട്ടറി പി എ മുഹമ്മദ് മൗലവി പാലകം അധ്യക്ഷത വഹിക്കും. പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്ക ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സന്ദേശ പ്രഭാഷണം നടത്തും. ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി, ആബീദ് നഈമി, അഷ്‌റഫ് മുനീയൂര്‍, നാസര്‍ സഖാഫി ബെളിഞ്ച, അബ്ദുല്‍ റഹീം മാര്‍പ്പിനടുക്ക, ബഷീര്‍ സഖാഫി തോട്ടം, ഇബ്രാഹിം നാരമ്പാടി, ഉമര്‍ ഗണ്ടിത്തടുക്ക, അബ്ദുല്‍ ലത്വീഫ് ഗോളിക്കട്ട, നാസര്‍ കടമ്പ്, അബൂബക്കര്‍ മൗലവി, ബാത്വിഷ സുഹ് രി, ലത്വീഫ് നാരമ്പാടി, സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: