Thursday, 23 May 2019

കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന് ചരിത്ര വിജയം

കാസര്‍ഗോഡ്: ചുവപ്പിന്റെ കോട്ട കീഴടക്കി യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് ചരിത്ര വിജയം. 1984 ല്‍ കോണ്‍ഗ്രസ്സിന്റെ ഐ രാമറായ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്. നേരത്തെ മൂന്ന് പ്രാവശ്യം എംപിയായ പി കരുണാകരനെ മത്സരരംഗത്തിറക്കാതെയാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങിയത്. മറുഭാഗത്ത് ഏറെ പ്രതീക്ഷയോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വരവ്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായ ഉണ്ണിത്താന് തന്റെ വാക്ക് ചാതുര്യത ഏറെ സഹായകമായി. 

മണ്ഡലത്തിലൊടുനീളം തിരക്കിട്ട പ്രചാരണങ്ങള്‍ നടത്തിയ ഉണ്ണിത്താനെ കാസര്‍ഗോഡ് ജനതയും ഏറെ സ്‌നേഹിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവാണ് ഈ വിജയം.

മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം കൈയ്യടക്കിവെച്ച കാസര്‍കോട് മണ്ഡലത്തില്‍ 40,438 വോട്ടിനാണ് എല്‍ഡിഎഫിന്റെ കെ പി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്.


ഉണ്ണിത്താന്‍ 4,74,961 വോട്ടും കെപിഎസ് 4,34,523 വോട്ടും ബിജെപിയുടെ രവീശ്  തന്ത്രി കുണ്ടാര്‍ 1,76,049 വോട്ടുകളും നേടി.



SHARE THIS

Author:

0 التعليقات: