Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മാര്‍ച്ചില്‍ നടന്ന സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ആര്യാ നാരായണന്‍ ദേശീയതലത്തില്‍  എട്ടാം റാങ്ക് നേടി. ആര്യയ്ക്ക് 98.4 ശതമാനം മാര്‍ക്കാണ്.സ്‌കൂള്‍ തലത്തില്‍ കാര്‍ത്തിക കുമാര്‍, മരിയക്രിസ്റ്റി എന്നിവര്‍ രണ്ടും ആദര്‍ശ്, ആര്യ.എന്‍ എന്നിവര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി

100 ശതമാനം ഫസ്റ്റ് ക്ലാസോടുകൂടി വിദ്യാലയം ഉന്നത വിജയം കരസ്ഥമാക്കി. ആകെ 82 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 71 ഡിസ്റ്റിംഗ്ഷനും 42 കുട്ടികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും കൈവരിച്ചു. 7 കുട്ടികള്‍ സയന്‍സിലും 3 കുട്ടികള്‍ കണക്കിലും 100 ല്‍ 100 മാര്‍ക്ക് നേടി. ഉന്നത വിജയം നേടിയവരെ വിദ്യാലയ ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും പി.ടി.എ.യും  അഭിനന്ദിച്ചു.

വിജയിച്ച മുഴുവന്‍ കുട്ടികളും  ഈ മാസം 13 ന് രാവിലെ 11 ന് രക്ഷിതാക്കളോട് കൂടി വിദ്യാലയത്തില്‍ ഹാജരാകണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. 


Leave A Reply