Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ ജില്ലാഭരണ കൂടത്തിന്റെ തീവ്ര ശുചീകരണ യജ്ഞം വ്യാഴാഴ്ച രാവിലെ ഏഴിന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു തലപ്പാടിയിലും കാസര്‍കോട് പ്രസ്‌ക്ലബ് ജംങ്ഷന് സമീപം എഡിഎം സി ബിജുവും കാലിക്കടവ് സബ്കളക്ടര്‍ അരുണ്‍ കെ വിജയനും ഉദ്ഘാടനം ചെയ്തു. 

76.8 കിലോമീറ്റര്‍ ദേശീയ പാതയിലെയും 29 കിലോമീറ്റര്‍ കെ എസ് ടി പി റോഡിലെയും 33 കിലോമീറ്റര്‍ സംസ്ഥാന പാതയിലെയും 91 കിലോമീറ്റര്‍ പ്രധാന ജില്ലാ റോഡുകളിലെയും വശങ്ങളിലുള്ള മാലിന്യങ്ങളാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുക. 

സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,യൂത്ത് ക്ലബുകള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രാവിലെ ഏഴു മുതല്‍ രാവിലെ 9.30 മാലിന്യങ്ങള്‍ നീക്കം ചെയ്യുക . 

ഇവര്‍ക്കാവശ്യമായ മാസ്‌ക്, കയ്യുറ, ചാക്ക് എന്നിവ ശുചിത്വമിഷനില്‍ നിന്നും നല്‍കും.ആരോഗ്യപരിരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വകുപ്പും രംഗത്തുണ്ടാകും. ഇവ ശേഖരിച്ച് ചീമേനിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, പിലിക്കോട് റീജിയണല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, സീതാംഗോളി കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളുടെ സമീപത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ താല്‍ക്കാലികമായി സൂക്ഷിച്ച് പിന്നീട് സംസ്‌കരിക്കും.

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീവ്ര ശുചിത്വ യജ്ഞം നടക്കുന്നത്. ദേശീയ പാതയോരങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ ചുമതല പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡ് വിഭാഗം), കെഎസ്ടിപി പാതയോരം ശുചീകരണത്തിന്റെ ചുമതല ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍, സംസ്ഥാന പാതയോരത്തിന്റേത് ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ക്കും മറ്റു പ്രധാന റോഡുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എന്നിവര്‍ക്കാണ്.ഹരിതകേരളം മിഷന്‍,ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave A Reply