Sunday, 12 May 2019

വീട്ടില്‍ ഇവിഎം സൂക്ഷിച്ചു; മധ്യപ്രദേശിലെ പോളിങ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച മധ്യപ്രദേശിലെ പോളിങ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഗുണയിലുള്ള സെക്ടര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എകെ ശ്രീവാസ്തവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശ്രീവാസ്തവിന്റെ വീട്ടില്‍ നിന്നും ഇവിഎം മെഷീനുകള്‍ പടിച്ചെടുത്തതായും ജോലിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയതായും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശ്രിവാനി രാഘ്വര്‍ ഗാര്‍ഗ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്ത ശേഷം ബാക്കി വന്ന കരുതല്‍ ഇവിഎമ്മുകളാണ് ശ്രീവാസ്തവ് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് എന്തിനായിരുന്നു എന്നുള്ളത് വ്യക്തമായിട്ടില്ല.

SHARE THIS

Author:

0 التعليقات: