Wednesday, 8 May 2019

എക്‌സോഡസ് -19 സമാപിച്ചു

പുത്തിഗെ: മുഹിമ്മാത്ത് വുമണ്‍സ് അക്കാദമി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച വെക്കേഷന്‍ ക്യാമ്പ് എക്‌സോഡസ് -2019 സമാപിച്ചു. 21 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പില്‍ ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഫിഖ്ഹ്, ഹദീസ്, ചരിത്രം, വ്യക്തിത്വവികസനം, പാചകം, കൈത്തൊഴില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. 

സമാപന ചടങ്ങ് വിമണ്‍സ് അക്കാദമി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. 

സര്‍ട്ടിഫിക്കറ്റ് വിതരണം മുഹിമ്മാത്ത് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, മുഹിമ്മാത്ത് സ്‌കൂള്‍ കണ്‍വീനര്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ നിര്‍വഹിച്ചു. 

സമ്മാനദാനം മുഹിമ്മാത്ത് മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ നിര്‍വഹിച്ചു. ശാഫി സഅദി, അബ്ബാസ് സഖാഫി, ഇബ്‌റാഹിം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: