Tuesday, 21 May 2019

കരിപ്പൂരില്‍ സ്വര്‍ണ്ണ വേട്ട: കാസര്‍കോട് സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശികളില്‍ നിന്നടക്കം 1.15 കോടി രൂപയുടെ 3.5 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. 

കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ പുതിയകണ്ടം ശുഹൈബ്, മുഹമ്മദ് ഇന്‍സമാം, മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ്, ബഹ്‌റൈനില്‍ നിന്ന് എത്തിയ വടകര സ്വദേശി അഷ്‌റഫ് ഉസ്മാന്‍, അബുദാബിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി മുസ്താഖ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

മിശ്രിത രൂപത്തിലും മറ്റുമാണ് ഒളിപ്പിച്ചിരുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സുരേന്ദ്രനാഥ്, ഡി എന്‍ പന്ദ്, സൂപ്രണ്ടുമാരായ കെ വി രാജേഷ്, രഞ്ജി വില്യം, ഇന്‍സ്‌പെക്ടര്‍മാരായ ഗോപിനാഥ്, അഭിലാഷ്, സൗരഭ്, രവീന്ദര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


SHARE THIS

Author:

0 التعليقات: