Thursday, 9 May 2019

ഷാര്‍ജയില്‍ കപ്പലില്‍ തീപിടുത്തം; 13 ഇന്ത്യക്കാരെ രക്ഷപെടുത്തി

ഷാര്‍ജ: ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് കപ്പലില്‍ വന്‍ തീപിടുത്തം.സംഭവത്തില്‍ 13 ഇന്ത്യക്കാരെ അഗ്‌നിശമന സേന രക്ഷിച്ചു. ബുധനാഴ്ച രാവിലെ 6.30 ഓടെയാണ് ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് വെച്ച് കപ്പലില്‍ അഗ്‌നി പടര്‍ന്ന് പിടിച്ചത്. കപ്പലിലുണ്ടായിരുന്ന 120 വാഹനങ്ങള്‍, 300 ടയറുകള്‍ ,6000 ഗ്യാലന്‍ ഡീസല്‍ തുടങ്ങിയവ പൂര്‍ണ്ണമായും കത്തിനശിച്ചു.

13 ഇന്ത്യന്‍ പൗരന്മാരായിരുന്നു കപ്പലിലെ ജീവനക്കാര്‍. 6.44നാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. അതിവേഗമെത്തിയ അഗ്‌നിശമന സേന ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. 13 ഇന്ത്യക്കാരെയും രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: