Monday, 27 May 2019

ഐ.സി.എഫ് സീക്കോ മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും നോമ്പ് തുറയും സമാപിച്ചു

സീക്കോ(ദമ്മാം): 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍'എന്ന ശീര്‍ഷകത്തില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യാ (ഐ.സി.എഫ്) ആചരിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ  ഭാഗമായി ദമ്മാം സീക്കോ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും  നോമ്പ് തുറയും സമാപിച്ചു. 

ഐ,സി.എഫ് ദമാം സെന്‍ട്രല്‍ ദായി മുഹമ്മദ് കുഞ്ഞി  അമാനി മുഖ്യപ്രഭാഷണം നടത്തി.ഐ.സി.എഫ് സീക്കോ സെക്ടര്‍ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ഉര്‍മി ഉത്ഘാടനം ചെയ്തു.യുണിറ്റ് ദഅവാ പ്രെസിഡന്റ് അബ്ദുല്‍ കാദിര്‍ സഅദി  കൊറ്റുമ്പ അധ്യക്ഷത  വഹിച്ചു.


കെ .പി  മൊയ്തീന്‍  ഹാജി  കൊടിയമ്മ ,അബ്ദുല്‍ അസീസ്  മുസ്‌ലിയാര്‍ കുത്താര്‍,ഇസ്ഹാഖ് മിസ്ബാഹി കൊടഗ്, ഹുസ്സൈന്‍ മുസ്‌ലിയാര്‍ കൊട്ടമുടി, ജബ്ബാര്‍ ലത്തീഫി, അബൂബക്കര്‍ എരുമാട്, അബൂബക്കര്‍ സഅദി കൊടിയമ്മ തുടങ്ങിയവര്‍  നേതൃത്വം  നല്‍കി.ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി  ഉളുവാര്‍ സ്വാഗതവും ലത്തീഫ്  പള്ളത്തടുക്ക നന്ദിയും പറഞ്ഞു.




SHARE THIS

Author:

0 التعليقات: