Saturday, 18 May 2019

കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍ഗോഡ്: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ നടന്ന് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കാസര്‍ഗോഡ് സോണ്‍ സംയുക്ത കാബിനറ്റ് കാസര്‍ഗോഡ് സുന്നി സെന്റ്ററില്‍ സംഘടിപ്പിച്ച മഹ്‌ളറത്തുല്‍ ബദ് രിയയും ഇഫ്താര്‍ സംഗമവും സമാപിച്ചു.  

ജില്ലാ എസ് വൈ എസ് ഉപാദ്ധ്യക്ഷന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ബാസ് സഖാഫി ചേരൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, മുഹമ്മദ് ടിപ്പു നഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കി.



SHARE THIS

Author:

0 التعليقات: