Friday, 10 May 2019

അംഗഡിമുഗര്‍ വിജയോത്സവം ശനിയാഴ്ച

അംഗഡി മുഗര്‍: പത്താം തരം പരീക്ഷ എഴുതി  മുഴുവന്‍ വിദ്യാര്‍ത്ഥികളും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി ജില്ലയില്‍ തന്നെ മികച്ച സ്‌കൂളായി മാറിയ അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സഘടിപ്പിക്കുന്ന വിജയോത്സവം 11 ശനിയാഴ്ച്ച രാവിലെ പത്തിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

കാസറഗോഡ് വിദ്യഭ്യാസ ജില്ലാ മേധാവി നന്ദികേശന്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ ,പിടിഎ അംഗങ്ങള്‍, ഒഎസ്എ, യുഎഇ അംഗഡി മുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി, യുവശക്തി ക്ലബ്, അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

SHARE THIS

Author:

0 التعليقات: