Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മലപ്പുറം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി തലത്തില്‍ പത്ത് ജില്ലകളില്‍ ഉപരിപഠനത്തിന് സീറ്റില്ലാത്ത വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. 'സിറാജ്' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഉപരി പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ലാത്ത വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ് വണിന് എത്ര കുട്ടികള്‍ക്കാണ് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകുക എന്നത് സംബന്ധിച്ച് വകുപ്പ് വിശദമായി പരിശോധിക്കും. ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നിന് ക്ലാസ് തുടങ്ങിയതിന് ശേഷമായിരിക്കും സീറ്റുകളുടെ കുറവ് സംബന്ധിച്ച് പരിശോധിക്കുക. ഇതില്‍ സി ബി എസ് ഇ, ഐ സി എസ് ഇ തലത്തില്‍ നിന്ന് എത്ര കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് അഡ്മിഷന്‍ തേടിയെത്തി എന്നതും പരിഗണിക്കും. തുടര്‍ന്നാണ് ഇനി അധികമായി വിദ്യാലയങ്ങളിലെ സീറ്റ് വര്‍ധിപ്പിക്കേണ്ടതുണ്ടോയെന്നും പുതിയ ബാച്ച് അനുവദിക്കേണ്ടതുണ്ടോ എന്നതുമായ കാര്യങ്ങളില്‍ വകുപ്പ് തീരുമാനമെടുക്കുക.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് സീറ്റ് വിഷയം ബാധിക്കുന്നതെന്ന് നേരിട്ട് അറിയാമെന്നും മന്ത്രി പ്രതികരിച്ചു. പ്രശ്‌നത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ വിഷയങ്ങളും രമ്യതയോടെ പരിഹരിക്കുമെന്നും മന്ത്രി അഭിപ്രായം രേഖപ്പെടുത്തി.

ഹയര്‍സെക്കന്‍ഡറി തലത്തില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, കാസര്‍ക്കോട്, തൃശൂര്‍, തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലെ 70, 602 വിദ്യാര്‍ഥികളെയാണ് ഉപരിപഠനത്തിന് ആവശ്യമായ സീറ്റില്ലാത്തത് കാരണം വിഷയം നേരിട്ട് ബാധിക്കുന്നത്. ഇതില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി 97.86 ശതമാനം വിജയം നേടിയ മലപ്പുറം ജില്ലയിലെ 25,560 വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നത്. പാലക്കാട് ജില്ലയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 11,609 വിദ്യാര്‍ഥികള്‍ ഇവിടെ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരും. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയില്‍ 9,952 വിദ്യാര്‍ഥികളും പ്രശ്‌നത്തില്‍ ഉള്‍പ്പെടും. ഇടുക്കി ജില്ലയാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. 58 പേര്‍ക്കാണ് സീറ്റിന്റെ കുറവ് കാരണം പുറത്തിരിക്കേണ്ടി വരിക.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായി 6,940 സീറ്റുകള്‍ നിലവില്‍ അധികമുണ്ട്. ഇതില്‍ പത്തനംതിട്ടയാണ് ഒന്നാം സ്ഥാനത്ത്. 4,151 സീറ്റാണ് വിദ്യാര്‍ഥികളെക്കാള്‍ ഇവിടെ അധികമായി കിടക്കുന്നത്. 287 സീറ്റ് അധികമുള്ള ആലപ്പുഴയാണ് പട്ടികയില്‍ അവസാനമുള്ളത്.
Leave A Reply