Tuesday, 7 May 2019

ഐ.പി.എഫ്. റിജ്യണ്‍ കമ്യൂണ്‍ 12ന് കാസര്‍കോട്, സ്റ്റേറ് നേതാക്കള്‍ സംബന്ധിക്കും.

കാസര്‍കോട്: ധര്‍മ്മ പക്ഷം ചേര്‍ന്ന് നിന്ന് സമൂഹത്തിനും, രാഷ്ട്രത്തിനും നന്മയുടെ സന്ദേശ വാഹകരാകാനും, മൂല്യശോഷണങ്ങള്‍ക്കെതിരെ പ്രഫഷണലുകള്‍ക്കിടയില്‍ ശക്തമായ പ്രതിരോധ ബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാനും ലക്ഷ്യം വെച്ച് രൂപീകൃതമായ ഐ.പി.എഫ്.(ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ ഫോറം) കാസര്‍കോട് റിജ്യണ്‍ കമ്യുണ്‍ മെയ് 12ന് കാസര്‍കോട് നടക്കും. ജില്ലയില്‍ കാസര്‍കോഡ് , ഉപ്പള, ബേക്കല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് ചാപ്റ്റര്‍ ഘടകങ്ങളുടെ രൂപീകരണത്തിന് ശേഷമാണ് ജില്ലാ തലത്തില്‍ പുതിയ സാരഥികളെ തിരഞ്ഞെടുക്കാന്‍ റീജ്യണ്‍ കമ്യൂണ്‍ ചേരുന്നത്. 

എസ്. വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ ഡോക്ടര്‍ ശാഹുല്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്യും.  സ്വാദിഖ് വെളിമുക്ക് , എഞ്ചിനീയര്‍ അബ്ദുര്‍ റഊഫ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രസംഗിക്കും.

പളളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, ഡോക്ടര്‍ കെ.പി.അബ്ദുല്ല, ബശീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്‌റഫ് കരിപ്പോടി തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. 

തൃക്കരിപ്പൂര്‍ ചാപ്റ്റര്‍ ഐ.പി.എഫ്. കമ്യൂണ്‍ മെയ് 9 ന് വൈകിട്ട് നാല് മണിക്ക്  മുജമ്മഅ് മിനി ഓഡിറ്റോറിയത്തില്‍ നടക്കും. കാസര്‍കോട് ചാപ്റ്റര്‍ കമ്യൂണ്‍ പത്തിന് വെള്ളി ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാനഗറിലും, 11 ന് വൈകിട്ട് 3.30ന് ബേക്കല്‍ ചാപ്റ്റര്‍ കമ്യൂണ്‍ ബേക്കല്‍ ഫോര്‍ട്ട് ഗസ്റ്റ് ഹൗസിലും നടക്കും. 8 ന് ഉപ്പള ചാപ്റ്റര്‍ കമ്യൂണ്‍ ചേരും.

SHARE THIS

Author:

0 التعليقات: