Monday, 13 May 2019

ഹിന്ദുവായ ഗാന്ധി ഘാതകന്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി: കമല്‍ ഹാസന്‍

ചെന്നൈ: മഹാത്മാഗാന്ധിയെ കൊന്ന ഹിന്ദുവായ നാഥുറാം ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് മക്കല്‍ നീതി മയ്യം പ്രസിഡന്റും സിനിമാ നടനുമായ കമല്‍ ഹാസന്‍. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറവകുറിച്ചി മണ്ഡലത്തില്‍ ഒരുപാട് മുസ്‌ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞു.

ഭരണകക്ഷിയായ അണ്ണാ ഡി എം കെക്കും പ്രതിപക്ഷമായ ഡി എം കെക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്‌നാട്.
'ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ട് ദ്രവീഡിയന്‍ പാര്‍ട്ടികളും കറകളഞ്ഞ് മുന്നോട്ടുവരില്ല. അവര്‍ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയുമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: