Monday, 20 May 2019

മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍; ബിജെപിയെ വെല്ലുവിളിച്ച് കമല്‍നാഥ്


ഒരു കുഴപ്പവുമില്ല, ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാര്‍; ബി.ജെ.പിക്ക് മറുപടിയുമായി കമല്‍ നാഥ്ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്നു ആരോപിച്ച ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കമല്‍നാഥ് ബിജെപിയെ വെല്ലുവിളിച്ചു.  അധികാരമേറ്റത് മുതല്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി  ശ്രമിക്കുകയാണ്. തങ്ങള്‍ക്ക് അത് പ്രശ്‌നമല്ല. ബിജെപിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമല്‍നാഥ് പറഞ്ഞു. 


SHARE THIS

Author:

0 التعليقات: