Saturday, 25 May 2019

കാറ്റും മഴയും; കാഞ്ഞങ്ങാട്ട് നിരവധി വീടുകള്‍ തകര്‍ന്നു, മരം വീണ് ഓട്ടോ തകര്‍ന്നു

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ചിത്താരിക്കടപ്പുറത്ത് അംബികയുടെ ഓടു മേഞ്ഞ വീടിനു മുകളില്‍ തെങ്ങു കടപുഴകി വീണ് വീട് തകര്‍ന്നു. 

ഒഴിഞ്ഞവളപ്പു ഭാഗത്ത് തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയില്‍ വീണു. മഡിയനില്‍ പുനക്കാലില്‍ നിര്‍ത്തിയിട്ട ഓട്ടോക്ക് മുകളില്‍ മരം വീണ് പൂര്‍ണമായും തകര്‍ന്നു. 

മഡിയന്‍ പാലക്കിയില്‍ ഓടുമേഞ്ഞ വീടിനു മുകളില്‍ മരം വീണ് തകര്‍ന്നു. ഏറ്റവും നാശനഷ്ടം കാഞ്ഞങ്ങാടിന്റെ വിവിധ മേഘലകളിലാണ്.


SHARE THIS

Author:

0 التعليقات: