Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബകക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 

വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തിലേക്ക് വികസിപ്പിക്കുന്നതിന് ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായതിന് കാന്തപുരത്തെ മഹാതീര്‍ മുഹമ്മദ് അഭിനന്ദനം അറിയിച്ചു.

വൈജ്ഞാനികമായും സാമൂഹികമായും സാങ്കേതികമായും മലേഷ്യയെ ഏറെ വികസിപ്പിച്ചു ലോകത്തെ ശ്രദ്ധേയമായ രാഷ്ട്രമാക്കി മാറ്റിയ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നും 1980 കള്‍ മുതലുള്ള അദ്ദേഹത്തിന്റെ ഭരണം ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ച എങ്ങനെയായിരിക്കണം എന്നതിനെ ശരിയായി പ്രതിഫലിപ്പിക്കുന്നുവെന്നു കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന ശ്രുംഖല വ്യാപിച്ചു കിടക്കുന്ന മര്‍കസിനെ പ്രധാന മന്ത്രിക്കു വിപുലമായി പരിചയപ്പെടുത്തി. മലേഷ്യയിലെ ഉന്നത സര്‍വ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണം, പുതിയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അവിടെ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം എല്ലാ സഹകരണവും പ്രധാനമന്ത്രി ഉറപ്പു നല്‍കി.

ഒരു പതിറ്റാണ്ടിലധികമായി തനിക്ക് പരിചയമുള്ള കാന്തപുരത്തെ വീണ്ടും കാണാനും ചര്‍ച്ച നടത്താനും സാധിച്ചതിലുള്ള സന്തോഷവും പ്രധാനമന്ത്രി അറിയിച്ചു.  ഇന്ത്യയുമായി ചരിത്രപരമായി തന്നെ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് മലേഷ്യ. ഇരു രാജ്യങ്ങളും അവിടുത്തെ ജനങ്ങളും തമ്മിലുള്ള സഹകരണം വളര്‍ത്തുന്ന എല്ലാ പ്രക്രിയകളും സ്വാഗതാര്‍ഹമാണ്. മര്‍കസ് സ്ഥാപനങ്ങള്‍ നടത്തുന്ന വൈജ്ഞാനിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ആഴം മനസ്സിലാക്കാന്‍ പറ്റിയതില്‍ സന്തോഷം. മലേഷ്യയുടെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികളായ ഇന്ത്യക്കാരെന്നും പ്രധാനമന്ത്രി അറിയിച്ചു. 

മലേഷ്യന്‍ സമൂഹത്തെ എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്താനും പ്രധാനമന്ത്രി കാന്തപുരത്തോടു അഭ്യര്‍ത്ഥിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി അനുഗമിച്ചു.

Leave A Reply