Saturday, 11 May 2019

രാജ് മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ്  പുറത്താക്കിയത്. 

കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനായി ഇരുവരും പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് നടപടി. എന്നാല്‍ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന്  ജംഷാദും ശിഹാബും  ആരോപിച്ചു.



SHARE THIS

Author:

0 التعليقات: