Monday, 27 May 2019

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യുവാക്കളെ താളിപ്പടുപ്പില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി പേര് ചോദിച്ച് മര്‍ദ്ദിച്ചു

കാസര്‍കോട്: കാസര്‍ഗോഡ് ദേശീയപാതയില്‍ താളിപ്പടുപ്പില്‍ വെച്ച് കാര്‍ തടഞ്ഞു യുവാക്കളെ പേരു ചോദിച്ച് മര്‍ദ്ദിച്ചു. നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ മുഹമ്മദ് ഫായിസിനും സുഹൃത്ത് അനസിനുമാണ് മര്‍ദ്ദനമേറ്റത്. 

സുഹൃത്തിനെ കൂട്ടികൊണ്ട് വരാന്‍ മംഗലാപുരം എയര്‍പോര്ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഒരു മണിക്കാണ് വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
ഫായിസിനെ വണ്ടിയില്‍ നിന്ന് ഇറക്കി ക്രൂരമായി മര്‍ദ്ദിക്ക്കുന്നതിനിടയില്‍ കുതറി ഓടുകയും പിന്നാലെയെത്തിയ സുഹൃത്ത് വണ്ടിയില്‍ കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. 

പിന്നീട് ചൗക്കിയില്‍ എത്തിയതിന് ശേഷം അവിടെയുണ്ടായിരുന്ന ഒരാളുടെ സഹായത്തോടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറന്തക്കാട് കേന്ദ്രീകരിച്ച് ഇത്തരം അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നാണു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 


SHARE THIS

Author:

0 التعليقات: