Tuesday, 28 May 2019

കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ച് കാറിലെത്തിയ രണ്ടംഗ സംഘം യുവാവിനെ മര്‍ദിച്ചു

കാസര്‍കോട്: ബൈക്കിന് പെട്രോള്‍ അടിക്കുന്നതിനിടെ രണ്ടംഗസംഘം യുവാവിനെ മര്‍ദ്ധിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം 5മണിയോടെ കറന്തക്കാട് പെട്രോള്‍ പമ്പിലാണ് സംഭവം.
നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ സിറാജുദ്ധീന്‍(21) നെയാണ് മര്‍ദ്ധിച്ചത്.

ചുവപ്പ് നിറത്തിലുള്ള ആള്‍ട്ടോ 800 കാറില്‍ വന്ന രണ്ട് പേര്‍ ക്രൂരമായി മര്‍ദ്ധിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിറാജുദ്ധീന്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം രാത്രിയില്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന നീലേശ്വത്തെ രണ്ട്‌പേരെ താളിപ്പടുപ്പില്‍ വെച്ച് അക്രമിച്ചിരുന്നു.
മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ഗൂഢശ്രമമാണെന്നാണ് സംശയിക്കുന്നത്.


SHARE THIS

Author:

0 التعليقات: