Wednesday, 29 May 2019

ഭിന്നശേഷി രക്ഷാകര്‍തൃ സ്‌നേഹ സംഗമവും പെരുന്നാള്‍ വസ്ത്ര വിതരണവും നടത്തി

മൊഗ്രാല്‍പുത്തൂര്‍: കൊട്ടുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൌണ്ടേഷന്‍ മൊഗ്രാല്‍പുത്തുര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ  ഐഡിയല്‍ ചെര്‍പ്പുളശ്ശേരി സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച 'സ്‌നേഹസംഗമം' ഭിന്നശേഷി രക്ഷാകര്‍തൃസംഗമവും പെരുന്നാള്‍ വസ്ത്ര വിതരണവും നടത്തി 

ചൗക്കി   കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. അക്കര ഫൗണ്ടേഷന്റെ കീഴില്‍ പഞ്ചായത്തില്‍ പുനരധിവാസ സെന്റര്‍ തുടങ്ങണെമെന്നും അതിന് എല്ലാ വിധ സാമ്പത്തിക സഹായവും നല്‍കുമെന്നും അദ്ധേഹം ഉറപ്പു നല്‍കി.   മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു ,അക്കര ഫൗണ്ടേഷന്‍ തയ്യാറാകുകായെണെ ങ്കില്‍ ദിന്നശേഷി ഉന്നമനത്തിന് എല്ലാ വിത സഹായവും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ധേഹം ഉറപ്പു നല്‍കി,  

മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്തിലെ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന അറുപത് ഭിന്നശേഷി കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്തു   മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന് കീഴില്‍ ഒരു മാസത്തോളമായി നടത്തിയ ഭിന്നശേഷി സര്‍വേ റിപോര്‍ട്ട് സംഗമത്തില്‍ പഞ്ചായാത്ത് ജില്ലാ പഞ്ചായത്തിന് കൈമാറി 
സംഗമത്തില്‍ അക്കര ഫൗണ്ടേഷന്‍ മാനേജര്‍ മുഹമ്മദ് യാസര്‍ പ്രൊജക്റ്റ് അവതരണം നടത്തി  

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ്  സ്വാഗതം പറഞ്ഞു.ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ ക്ലാസ് എടുത്തു 


ഹമീദ് ബല്ലുര്‍, മെഡിക്കല്‍ ഓഫീസര്‍ നാസ്മിന്‍ ജെ.നസീര്‍, ഗ്രാമ പഞ്ചായത്ത്‌മെമ്പര്‍മാരായഎസ് എച്ച് ഹമീദ് ,പ്രമീള, പൊതുപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍മിഷന്‍ ആരോഗ്യ സെല്‍ ജില്ലാ പ്രസിഡന്റ് മസൂദ് ബാവിക്കാനം, മുഹമ്മദ് ശാഫി  എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷി രക്ഷാകര്‍ത്താക്കളും സാമൂഹിക പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കടുത്തു


SHARE THIS

Author:

0 التعليقات: