Wednesday, 15 May 2019

ദുആ സമ്മേളനം ഇന്ന് കോട്ടക്കുന്ന് മര്‍കസ് മൈമനില്‍

മൊഗ്രാല്‍ പുത്തൂര്‍: വിശുദ്ധ റമളാന്‍ 11ാം രാവില്‍ കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥന സമ്മേളനം ഇന്ന് രാത്രി തുടക്കമാകും. രാത്രി 9:30 ന് മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസ്. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥന സമ്മേളന പരിപാടിയില്‍ മര്‍കസ് മൈമന്‍ പ്രസിഡന്റ് സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ അധ്യക്ഷത വഹിക്കും. 

സയ്യിദ് ശിഹാബുദ്ധീന്‍ ഫാളിലി അല്‍ഹൈദറൂസി കില്ലൂര്‍ തങ്ങള്‍ പ്രാര്‍ത്ഥനയിക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും.മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും..


SHARE THIS

Author:

0 التعليقات: