Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പെരിയ: ഏട്ടനില്ലാത്ത ദു:ഖത്തിലും പ്ലസ് ടു പരീക്ഷയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി കൃഷ്ണപ്രിയ. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അനുജത്തിയാണ് കൃഷ്ണ പ്രിയ. സഹോദരന്റെ മരണത്തിനു ശേഷം മാനസികമായി തളര്‍ന്ന കൃഷ്ണപ്രിയ പരീക്ഷ പോലും എഴുണമെന്ന് കരുതിയിരുന്നില്ല. 

കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിടയിലും വീട്ടുകാരുടെയും കൂട്ടുകാരുടെയും സ്‌നേഹത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് അവള്‍ ഓരോ പരീക്ഷയ്ക്കും പോയത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും മികച്ച വിജയമാണ് കൃഷ്ണപ്രിയ നേടിയത്.

പ്ലസ് ടുവില്‍ ഹ്യുമാനിറ്റീസ് ബാച്ചില്‍ പഠിച്ച കൃഷ്ണ പ്രിയ ഒരു എ പ്ലസും, അഞ്ച് എ ഗ്രേഡുമാണ് ബോര്‍ഡ് പരീക്ഷയ്ക്ക് നേടിയത്. പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കൃഷ്ണ പ്രിയ പഠിച്ചത്. നല്ലൊരു കോളെജില്‍ ഡിഗ്രിക്ക് പഠിക്കാനാണ് കൃഷ്ണപ്രിയയുടെ ആഗ്രഹം. 

കൃപേഷിനൊപ്പം കൊല്ലപ്പെട്ട സുഹൃത്ത് ശരത് ലാലിന്റെ സഹോദരി അമൃതയും എം കോമില്‍ 78 ശതമാനം മാര്‍ക്കോടെ ഉന്നത വിജയമാണ് നേടിയത്. ബിഎഡിന് ചേര്‍ന്ന് അധ്യാപികയാവാനാണ് അമൃത തയ്യാറെടുക്കുന്നത്.

Leave A Reply