Tuesday, 14 May 2019

കുമ്പള സോണ്‍ റമളാന്‍ പ്രഭാഷണം ദുആ മജ്‌ലിസോടെ ബുധനാഴ്ച സമാപിക്കും

സീതാംഗോളി: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണം ബുധനാഴ്ച രാവിലെ സമാപിക്കും.

എസ് വൈ എസ് ജില്ലാ സെക്രട്ടറി ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. തൗബ, ദിക്‌റ് ദുആ മജ്‌ലിസിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര നേതൃത്വം നല്‍കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍, ശാഫി സഅദി മുഹിമ്മാത്ത്, ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍, അബ്ബാസ് സഖാഫി മണ്ടമ, താജുദ്ധീന്‍ മാഷ് സുബയ്കട്ട, അബ്ദുല്‍ സലാം സഖാഫി പാടലടുക്ക, ഉമറുല്‍ ഫാറൂഖ് സഖാഫി കര,സി കെ അബ്ദുല്ല ബാപാലിപ്പൊനം, അബ്ദുല്‍ ലത്തീഫ് മാഷ് കളത്തൂര്‍ സംബന്ധിക്കും



SHARE THIS

Author:

0 التعليقات: