Wednesday, 15 May 2019

മഹബ്ബയില്‍ പ്രതിമാസ പഠന ക്ലാസിന്റെ ഉദ്ഘാടനം 19ന്

ബെളിഞ്ച: ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നാട്ടുകാര്‍ക്ക് വേണ്ടി പ്രതിമാസം സംഘടിപ്പിക്കുന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം മെയ് 19ന് ഞായറാഴ്ച രാവിലെ 9: 30ന് എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്ക നിര്‍വ്വഹിക്കും. പി എ മുഹമ്മദ് മൗലവി പാലകം അധ്യക്ഷത വഹിക്കും. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ക്ലാസിന് നേതൃത്വം നല്‍കും. ഇബ്രാഹിം മുസ്ലിയാര്‍ പുത്രോടി, മുഹമ്മദ് അമാനി, ആബിദ് നഈമി, നാസര്‍ സഖാഫി, അബൂബക്കര്‍ മൗലവി, അബ്ദുല്‍ ലത്വീഫ് ഗോളിക്കട്ട, ലത്വീഫ് നാരമ്പാടി, ബഷീര്‍ അക്കര, അബൂബക്കര്‍ ദഡ്മൂല, ഉമര്‍ ഗണ്ടിത്തടുക്ക, ഉസ്മാന്‍ മൗലവി, കാദര്‍ നാരമ്പാടി, ഇബ്രാഹിം നാരമ്പാടി സംബന്ധിക്കും. ബാദ്ഷ സുഹ് രി സ്വാഗതവും മന്‍സൂര്‍ നാരമ്പാടി നന്ദിയും പറയും.


ഖുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, ഹഖീദ, തുടങ്ങിയ വിഷയങ്ങള്‍ ആസ്പതമാക്കിയാണ് ക്ലാസുകള്‍ നടക്കുന്നത്.



SHARE THIS

Author:

0 التعليقات: