Monday, 27 May 2019

ബെളിഞ്ച മഹബ്ബയില്‍ മത പഠന ക്ലാസ് ബുധനാഴ്ച

ബെളിഞ്ച: ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ മത പഠന ക്ലാസ് ബുധനാഴ്ച രാവിലെ 9:30 മുതല്‍ നടക്കും. പി എ മുഹമ്മദ് മൗലവി പാലഗം അധ്യക്ഷത വഹിക്കും. എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളഞ്ച ഉദ്ഘാടനം ചെയ്യും. എയിംസ് കോളേജ് പ്രിന്‍സിപ്പള്‍ ആബിദ് നഈമി ബെളിഞ്ച അംഗസ്‌നാനം എന്ന വിഷയത്തില്‍ ക്ലാസ് എടുക്കും. 

നാസര്‍ സഖാഫി, ഉസ്മാന്‍ മൗലവി, ബാദിഷ സുഹ് രി, ഇബ്രാഹിം നാരമ്പാടി, എന്‍ എം ലത്വീഫ് നാരമ്പാടി, കാദര്‍ നാരമ്പാടി, അബൂബക്കര്‍ മൗലവി, ഇല്ല്യാസ്, അബ്ദുല്‍ ലത്വീഫ് ഗോളിക്കട്ട, ഉമര്‍ ഗണ്ടിത്തടുക്ക, സുബൈര്‍ ഗൂരിയടുക്ക, അബ്ബാസ് നടുക്കുന്ന് സംബന്ധിക്കും. 



SHARE THIS

Author:

0 التعليقات: