Tuesday, 14 May 2019

കല്ലക്കട്ട മജ്മഇല്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം 31 ന്

വിദ്യാനഗര്‍: വിശ്വാസികള്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിക്കുന്ന വിശുദ്ധ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ജില്ലയില്‍ നടക്കുന്ന വിപുലമായ  പ്രാര്‍ഥനാ സമ്മേളനത്തിന് കല്ലക്കട്ട മജ്മഅ് ഒരുങ്ങുന്നു. ഈ മാസം 31  നാണ് മജ്മഅ് റമസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

ഐദറൂസിയ്യ ബുര്‍ദ സംഘത്തിന്റെ ബുര്‍ദ്ദ ആത്മീയ മജ്‌ലിസ്,  വിര്‍ദുല്ലത്തീഫ്, സമൂഹ നോമ്പ് തുറ,   തറാവീഹ്-വിത്‌റ് നിസ്‌കാരം തുടങ്ങിയവയ്ക്ക് ശേഷം രാത്രി 10 മണി മുതല്‍ ആത്മീയ സംഗമം ആരംഭിക്കും. സ്വലാത്ത് മജ്‌ലിസ്, തൗബാ സംഗമം,  കൂട്ടു പ്രാര്‍ത്ഥന എന്നിവക്ക്  മജ്മഅ് സാരഥി സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും.

പ്രമുഖ  സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയേഴാം രാവിനെ ചൈതന്യമാക്കും.   

സമ്മേളനത്തിലേക്ക് കാസര്‍കോടിനു പുറമെ അന്യ ജില്ലകളില്‍ നിന്നും കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. വിവിധ റിലീഫുകളുടെ വിതരണവും പാവപ്പെട്ടവര്‍ക്കുള്ള  പെരുന്നാള്‍ വസ്ത്ര വിതരണവും ചടങ്ങില്‍ നടക്കും. അത്താഴ വിതരണത്തോടെ സമാപിക്കും.

കമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍  ആയിരം മാസങ്ങളുടെ ശ്രേഷ്ടത കല്‍പിക്കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് എത്തുനന  വിശ്വാസി സമൂഹത്തെ വരവേല്‍ക്കാന്‍  വിപുലമായ സ്വാഗത സംഘത്തിനു രൂപം നല്‍കി.

ഇതു സംബന്ധമയി കല്ലക്കട്ട മജ്മഇല്‍ നടന്ന സംഗമം സയ്യിദ് മുനീറുല്‍ അഹമദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ കരീം ഹാദി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, കബീര്‍ ഹിമമി ഗോളിയടുക്കം, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, അബ്ദുല്‍ ഹമീദ് മദനി, ബശീര്‍ പുളിക്കൂര്‍, സലീം കോപ്പ, സമദ് കല്ലക്കട്ട, അബ്ദുറഹ്മാന്‍ കള്‍ച്ചര്‍, കെ കെ ഖാദിര്‍ പയോട്ട, അശ്‌റഫ് ആലമ്പാടി  തുടങ്ങിയവര്‍ പ്രസംഗിച്ചു. 


SHARE THIS

Author:

0 التعليقات: