Monday, 27 May 2019

മള്ഹര്‍ പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു

മഞ്ചേശ്വരം: വിശുദ്ധ റമളാനിലെ 21-ാം രാവില്‍ മഞ്ചേശ്വരം മള്ഹറില്‍ പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു. സയ്യിദ് ശിഹാഹുദ്ദീന്‍ അല്‍ബുഖാരി പ്രാര്‍ത്ഥനാ മജ്‌ലിസിന് നേതൃത്വം നല്‍കി. 

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി (ഖ.സി) മഖാം സിയാറത്തോടെ ആരംഭിച്ചപരിപാടിയില്‍ വിര്‍ദുല്ലത്വീഫ്, സമൂഹ നോമ്പുതുറ, സ്വലാത്തുല്‍ അവ്വാബീന്‍, ഖത്മുല്‍ ഖുര്‍ആന്‍, ഇഅ്തികാഫ് ജല്‍സ, നസ്വീഹത്ത് തുടങ്ങി വിവിധ സെഷനുകളില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. 

അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: