Saturday, 25 May 2019

മള്ഹറില്‍ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്; വിപുലമായ ഒരുക്കങ്ങള്‍

മഞ്ചേശ്വരം : മള്ഹറുനൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ 21ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന് വൈകുന്നേരം 5 മണിക്ക് മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. 

റമളാനിലെ അവസാന പത്തില്‍ ആയിര മാസത്തേക്കാള്‍ പുണ്യമുള്ള രാത്രിയെ പ്രതീക്ഷിക്കുന്ന ആദ്യദിനം പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളെ വരവേല്‍ക്കാന്‍ മള്ഹറില്‍ വിപുലമായ ഒരുക്കങ്ങള്‍.

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ.സി) മഖാം സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ വിര്‍ദുല്ലത്വീഫ്, സമൂഹ നോമ്പ്തുറ, സ്വലാത്തുല്‍ അവ്വാബീന്‍, ഖത്മുല്‍ ഖുര്‍ആന്‍, ഇഅ്തികാഫ് ജല്‍സ, നസ്വീഹത്ത് തുടങ്ങി വിവിധ സെഷനുകള്‍ നടക്കും. ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് പ്രസംഗിക്കും.   

രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് അബ്ദുറഹ്മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി നേതൃത്വം നല്‍കും. 


ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി അല്‍ ബിഷാറ, സുലൈമാന്‍ സഖാഫി ദേശാങ്കുളം, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, തോക്കെ മുഹമ്മദ് സഖാഫി, ഹസന്‍ സഅദി അല്‍ അഫ്‌ളലി, ഉസ്മാന്‍ ഹാജി മള്ഹര്‍, പള്ളിക്കുഞ്ഞി ഹാജി, സൈനുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: