Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററില്‍ വര്‍ഷന്തോറും നടത്തി വരുന്ന റമളാന്‍ 11ാം രാവ് പ്രാര്‍ത്ഥന സമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപ്തി. പൊറുക്കലിനെ തേടി നൂറുകണക്കിനാളുകള്‍ പ്രാര്‍ത്ഥന സമ്മേളനത്തിലെത്തി. 

രാത്രി 9:30 ന് നടന്ന മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസിന്‍ സലാം സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സമ്മേളനത്തില്‍ സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജോയിന്‍ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് ജമാഅത്ത് ഖത്വീബ് ഉസ്മാന്‍ സഅദി പട്ടോരി ആശംസ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ ഫാളിലി അല്‍ ഹൈദറൂസി കില്ലൂര്‍ തങ്ങള്‍ പ്രഭാഷണത്തിനും പ്രാര്‍ത്ഥന സമ്മേളനത്തിനും നേതൃത്വം നല്‍കി. 


സയ്യിദ് എസ്.കെ തങ്ങള്‍, സയ്യിദ് സീതിക്കോയ തങ്ങര്‍ മൊഗ്രാല്‍ പുത്തൂര്‍, സയ്യിദ് ജുനൈദ് രിഫാഈ തങ്ങള്‍ പെരിയെടുക്ക, അബ്ദുല്‍ സലാം സഅദി, സ്വാലിഹ് ജൗഹരി ഗട്ടമനേ, ബാദുഷ ഹാദി സഖാഫി, സാജിദ് സഖാഫി, മുസ്തഫ ഹനീഫി, അബ്ദുള്ള മുസ്ലിയാര്‍, പയ്യക്കി മുഹമ്മദ് ഹാജി, അഷ്‌റഫ് ഹാജി, ബി.കെ മൊയ്തു ഹാജി, മഹ്മൂദ് ഉസ്താദ്, ശെഫീഖ് ഹിമമി സഖാഫി, ശെഫീഖ് സഅദി, ഔഫ് ഹാജി, സിറാജ് കോട്ടക്കുന്ന്, കരീം മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

സുലൈമാന്‍ സഖാഫി ദേശാങ്കുളം സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു.
Leave A Reply