Monday, 13 May 2019

മര്‍കസുല്‍ മൈമനില്‍ പ്രാര്‍ത്ഥന സമ്മേളനം 15ന്

മൊഗ്രാല്‍ പുത്തൂര്‍: വിശുദ്ധ റമളാന്‍ 11ാം രാവില്‍ കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥന സമ്മേളനം മെയ് 15 ബുധനാഴ്ച്ച നടക്കും. രാത്രി 9:30 ന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ്. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥന സമ്മേളന പരിപാടിയില്‍ മര്‍കസ് മൈമന്‍ പ്രസിഡന്റ് സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ അദ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ധീന്‍ ഫാളിലി അല്‍ഹൈദറൂസി കില്ലൂര്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കും.

സയ്യിദ് യു.പി.എസ് തങ്ങള്‍ ആലമ്പാടി, സയ്യിദ് അലവി തങ്ങള്‍ ചെട്ടംക്കുഴി, സയ്യിദ് സീതിക്കോയ തങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍, സയ്യിദ് എസ്.കെ തങ്ങള്‍ ബദര്‍ നഗര്‍, സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍, സയ്യിദ് ഫത്ഹുദ്ധീന്‍ തങ്ങള്‍, സഈദ് സഅദി കോട്ടക്കുന്ന്, ഉസ്മാന്‍ സഅദി പട്ടോരി, മൊയ്തു സഅദി ചേരൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അബ്ദുല്‍ സലാം സഅദി, അബ്ദുല്‍ റസ്സാഖ് സഖാഫി, സ്വാലിഹ് ജൗഹരി ഗട്ടമനേ, കരീം മുസ്ലിയാര്‍, നൗഷാദ് മുസ്ലിയാര്‍, തമീം അഹ്‌സനി മജല്‍, ഹക്കീം സഖാഫി മജല്‍, ശഫീഖ് സഅദി കോട്ടക്കുന്ന്, ശഫീഖ് ഹിമമി സഖാഫി, ജലീല്‍ സഖാഫി, ബാദുഷ ഹാദി സഖാഫി, സാജിദ് സഖാഫി, ഔഫ് ഹാജി, അഷ്‌റഫ് ഹാജി, അബൂബക്കര്‍ ഹാജി, റഫീഖ് ഹാജി, സിറാജ് കോട്ടക്കുന്ന് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

SHARE THIS

Author:

0 التعليقات: