Thursday, 23 May 2019

'ഒരുമിച്ച് വളരും, ശക്തമായ ഭാരതം പടുത്തുയര്‍ത്തും'; ഇന്ത്യ ജയിച്ചെന്ന് മോദി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച നേട്ടം ഇന്ത്യയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്ന് മോദി പ്രതികരിച്ചു. ഒന്നിച്ച് വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയത്തിലേക്ക് കുതിക്കുമ്പോള്‍ ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ആദ്യപ്രതികരണം.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുമായിട്ടാണ് മോദി ഭരണത്തിലേക്ക് നീങ്ങുകയാണ്. ബിജെപി 299 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014 ല്‍ 282 സീറ്റിലാണ് ബിജെപി വിജയിച്ചത്.



SHARE THIS

Author:

0 التعليقات: