Thursday, 9 May 2019

ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു

ഉപ്പള : സി ബി എസ് ഇ പത്തം തരം പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി വിജയിച്ച ഉപ്പള ഹിദായത്ത് ബസാറിലെ എന്‍ ഇഫ്രഹനെ ഹിദായത്ത് നഗര്‍ എം എസ് എഫ് ശാഖാ കമ്മിറ്റി അനുമോദിച്ചു.
95 % മാര്‍ക്ക് നേടി നാടിനഭിമാനായതിനുള്ള ഉപഹാരം മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍ സമര്‍പ്പിച്ചു. 

മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് ഇബ്രാഹിം ഹാജി, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി എം മുസ്തഫ, മുഹമദ് അജ്യാദ്, മൂസ ബി എം, ഹനീഫ് ഐ കെ, എംഎസ് എഫ് മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് റഷീദ് പഞ്ചാര, വാര്‍ഡ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നൗഷാദ് പത്വോടി, ശരീഫ് ടി എ, ഇസ്മായില്‍ പണ്ടാരം, ഇര്‍ഷാദ്, എം എസ് എഫ് യൂണിറ്റ് ഭാരവാഹികളായ മക്കു ഹിദായത്ത് നഗര്‍, ഫെയ്‌സ്,റമിസ് കരക്കണ്ടം, ഫൈസല്‍ കെ പി,ഹബാന്, സവാദ്, തുടങ്ങിയവര്‍ സംബന്ധിച്ചു .


ഹിദായത്ത് ബസാറിലെ അബ്ദുല്‍ ഗഫൂര്‍  സുബൈദ ദമ്പതികളുടെ മകളാണ് ഇഫ്രാഹ് മുട്ടം കുന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.


SHARE THIS

Author:

0 التعليقات: