Wednesday, 22 May 2019

മുഹിമ്മാത്ത് എ.കെ.ജി. നഗര്‍ അല്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യക്ക് നൂറുമേനി

പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്ഥാപിച്ച മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ കോമ്പൗണ്ടില്‍ ആലംപാടി ഉസ്താദിന്റെ കരങ്ങളാല്‍ സ്ഥാപിച്ച അല്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യ മദ്‌റസയിലെ സമസ്ത പൊതുപരീക്ഷയില്‍ 5,10 ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം നേടി. 

ഏഴാം ക്ലാസില്‍ മദ്‌റസയിലെ ഉസ്താദുമാര്‍ക്കെതിരെ വ്യാജ പരാതി നല്‍കിയ വിദ്യാര്‍ത്ഥി പരാജയപ്പെട്ടു. 
പ്രതിസന്ധികളിലൂടെ നീങ്ങിയ മദ്‌റസയിലെ എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ വേണ്ട ക്ലാസുകള്‍ എടുത്ത ഹംസ സഖാഫി ഉപ്പിന, ഉസ്മാന്‍ മുസ്ലിയാര്‍, മുസ്തഫ അഹ്‌സനി മണ്ണാര്‍ക്കാട് എന്നിവരെയും വിദ്യാര്‍ര്‍ത്ഥികളെയും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റിജനറല്‍ സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അഭിനന്ദിച്ചു.

മറ്റു ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളില്‍ ഹാജരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ഹുസൈന്‍ ഹാജി, പി.എം. മുഹമ്മദ് അലി, പി.ഇ. മുഹമ്മദ്കുഞ്ഞി ഹാജി, കെ. ഹുസൈന്‍, ഫസല്‍ അഹ്‌സനി, നാസര്‍ ബായാര്‍ എന്നിവര്‍ അനുമോദനച്ചടങ്ങില്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: