Monday, 6 May 2019

എസ്.എസ്.എല്‍.സി പരീക്ഷ; ഇംഗ്ലീഷ്, കന്നട മീഡിയമുകളില്‍ നൂറ് മേനി കൊയ്ത് മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍

പുത്തിഗെ: ജില്ലയില്‍ ഇംഗ്ലീഷ്, കന്നട, മലയാളം മീഡിയമുകളിലായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അണ്‍ എയ്ഡഡ് മേഖലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷക്കിരുത്തുന്ന മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ്, കന്നട മീഡിയമുകളില്‍ നൂറു ശതമാനം വിജയം നേടി നാടിന്നഭിമാനമായി. 

മലയാളം മീഡിയം ഉള്‍പടെ 176 വിദ്യാര്‍ഥികളാണ്  ഈ വര്‍ഷം പരീക്ഷയെഴുതിയത്. മൂന്നു മീഡിയമുകളിലുമായി 99 ശതമാനം വിജയം നേടി. 

വിജയികളെ മുഹിമ്മാത്ത് പ്രസിഡണ്ട് കാന്തപുരം എ.പി.അബൂബക്കര്‍മുസ്ലിയാര്‍, ജന. സെക്രട്ടറി ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, അക്കാദമിക്‌സെക്രട്ടറി മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സകൂള്‍ കമ്മിറ്റി കണ്‍വീനര്‍ ഹബീബ് തങ്ങള്‍, സ്‌കൂള്‍ മാനേജര്‍ സലൈമാന്‍ കരിവെള്ളൂര്‍, പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി., ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍.കെ എന്നിവര്‍ അനുമോദിച്ചു.

മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി ഫാത്തിമത്ത് സഹാന മുഹിമ്മാത്ത് സ്‌കൂളിന്റെ അഭിമാനമായി. പുത്തിഗെ ഉറുമി അബ്ദുല്ലത്തീഫ് സഅദി-സുബൈദ ദമ്പതികളുടെ മകളാണ്.

SHARE THIS

Author:

0 التعليقات: