റമളാന്‍ വിട ചൊല്ലാന്‍ നാളുകള്‍ മാത്രം; വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കി മുഹിമ്മാത്ത്

പുത്തിഗെ: വിശുദ്ധിയുടെ തേന്മഴ പെയ്തിറങ്ങുന്ന റമളാന്‍ വിട ചൊല്ലാന്‍ നാളുകള്‍ മാത്രം. അവസാന പത്തിലെ ആത്മ ചൈതന്യം കരകതമാക്കാന്‍ വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കുകയാണ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മുഹിമ്മാത്ത്.

ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന ഒറ്റപ്പെട്ട രാത്രികളിലും വെള്ളിയാഴ്ച രാവിലും വിശ്വാസികള്‍ക്കായി ആത്മീയ മജ്‌ലിസുകളാല്‍ മുഹിമ്മാത്ത് സമ്പന്നമാകുന്നു. അവസാന പത്ത് ദിവസം ഇഹ്തിഖാഫിനായി പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുകയാണ് മുഹിമ്മാത്ത് മസ്ജിദ്. 

ഇന്നലെ നടന്ന അഹ്ദലിയ്യ ആത്മീയ സദസ്സില്‍ നൂറുക്കണക്കിനാളുകളാണ് പങ്കെടുത്തത്. 27ാം രാവായ ഇന്ന് മുഹിമ്മാത്ത് അഹ്ദല്‍ മഖാമില്‍ നടക്കുന്ന റാതിബ് മജ്‌ലിസിന് പ്രമുഖര്‍ നേതൃത്വം നല്‍കും. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍