Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു. ജൂണ്‍ ഏഴിനാണ് മേ രാജി സമര്‍പ്പിക്കുക. ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എംപിമാരില്‍ നിന്നും പിന്തുണ നേടാന്‍ തെരേസ മേയ്ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് രാജി. വളരെ വികാരാധീനയായാണ് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ മേ സംസാരിച്ചത്. 


ബ്രക്‌സിറ്റിനായി തന്റെ കഴിവിന്റെ പരമാവധി താന്‍ പരിശ്രമിച്ചു. എംപിമാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്തു. ഇതിനായി മൂന്ന് തവണ താന്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ സാധിച്ചില്ല. ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ സാധിക്കാത്തത് എക്കാലത്തെയും തന്റെ ദുഃഖമായിരിക്കും എന്നും രാജി വെച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ തെരേസ മേ പറഞ്ഞു.


രാജ്യത്തെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാണ് താന്‍. രാജ്യത്തെ ഉന്നത പദവികളില്‍ ഇനിയും വനിതകള്‍ ഉണ്ടാകും. രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ഇടറിയ ശബ്ദത്തില്‍ മേ പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വൈകിയാല്‍ അതുവരെ ആക്ടിംഗ് പ്രധാനമന്ത്രിയായി മേ തുടര്‍ന്നേക്കും.

Leave A Reply