Sunday, 19 May 2019

മോദിയുടെ കേദാര്‍നാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനം; പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്





ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്.


തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് ആറ് മണിയോടെ അവസാനിച്ചതാണ്. എന്നാല്‍ പിറ്റേ ദിവസം മോദി കേദാര്‍നാഥിലേക്ക് യാത്ര നടത്തുകയും ദേശീയ പ്രദേശിക മാധ്യമങ്ങള്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ നല്‍കികൊണ്ടിരിക്കുകയുമാണ്. അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.


ക്ഷേത്രത്തില്‍ എത്തിയ മോദി കേദാര്‍നാഥിനുള്ള മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് പ്രഖ്യാപനം നടത്തി. മോദി മാധ്യമങ്ങളെയും ജനങ്ങളെയും കണ്ട് സംസാരിച്ചു. ഇതെല്ലാം അസന്മാര്‍ഗികവും തെറ്റായകാര്യവുമാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്നലെയാണ് കേദാര്‍നാഥ് സന്ദര്‍ശനത്തിനായി മോദി എത്തിയത്. ക്ഷേത്ര സന്ദര്‍ശനത്തിനുശേഷം മോദി ഗുഹയില്‍ ധ്യാനം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ഇന്ന് രാവിലെയോടെയാണ് അദ്ദേഹം അവിടെ നിന്നും പുറത്തിറങ്ങിയത്. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയ മോദി മാധ്യമങ്ങളോടും സംസാരിച്ചിരുന്നു. ദൈവത്തോട് താന്‍ ഒന്നും ആവശ്യപ്പെട്ടില്ല എന്നായിരുന്നു മോദി മാധ്യമങ്ങളോട് പറഞ്ഞത്.


SHARE THIS

Author:

0 التعليقات: