Sunday, 12 May 2019

ഹൃദയാഘാതം മൂലം അഞ്ച് വയസ്സുകാരന്‍ മരണപ്പെട്ടു

കാസറഗോഡ്: അഞ്ച് വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കാസര്‍ഗോഡ് നെല്ലിക്കുന്നിലെ ഷകീലിന്റെ  മകന്‍ ലിബാന്‍ (5) ആണ് ഞായറാഴ്ച  പുലര്‍ച്ചയോടെ മരണപ്പെട്ടത്. മാതാവ് ഉദുമ സ്വദേശിനി ശബ്‌ന. 


രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി പുലര്‍ച്ചയ്ക്ക് വീട്ടുകാര്‍ വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. ഗള്‍ഫിലുള്ള പിതാവ് നാട്ടിലെത്തിയ ശേഷം മയ്യിത്ത് ഖബറടക്കും.



SHARE THIS

Author:

0 التعليقات: