Thursday, 16 May 2019

കുമ്പഡാജ അബൂബക്കര്‍ ഫൈസിയുടെ മാതാവ് നിര്യാതയായി

ബദിയഡുക്ക: കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ പ്രസിഡന്റും പ്രമുഖ പ്രഭാഷകനുമായ അബൂബക്കര്‍ ഫൈസി കുമ്പഡാജയുടെ മാതാവും പൗര പ്രമുഖനായിരുന്ന മര്‍ഹൂം മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യയുമായ സൈനബ (80) നിര്യാതയായി. കുമ്പഡാജയിലെ വസതിയിലായിരുന്നു അന്ത്യം. 


മറ്റു മക്കള്‍: പരേതനായ മുഹമ്മദ്, കുമ്പഡാജ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, ഫള്‌ലുര്‍റഹ്മാന്‍ ദാരിമി(കുമ്പഡാജ ഖത്വീബ്)
, ഖദീജ, മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ നാരമ്പാടി, ഖദീജ, ഫാതിമ, ആയിശ, മൈമൂന, നഫീസ. 

ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് കുമ്പഡാജ ജുമാ മസ്ജിദില്‍.  

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി
 ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ വാഹിദ് സഖാഫി പെര്‍ള, ബഷീര്‍ സഖാഫി കൊല്യം,കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബഷീര്‍ പുളിക്കൂര്‍, റഫീഖ് സഅദി ദേലമ്പാടി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, എ കെ സഖാഫി കന്യാന, ഇഖ്ബാല്‍ ആലങ്കോള്‍, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ശാഫി ബീജന്തടുക്ക, കേരള മുസ്ലിം ജമാഅത്ത് കുമ്പഡാജ സര്‍ക്കിള്‍ പ്രസിഡന്റ് എസ് ഐ മുഹമ്മദ്, ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് മുസ്ലിയാര്‍ സ്വാലുഗോളി, എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി അന്നടുക്ക, ജനറല്‍ സെക്രട്ടറി എന്‍ കെ എം മഹ്‌ളരി ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു.



SHARE THIS

Author:

0 التعليقات: